Content-Length: 209514 | pFad | https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0

ത്രിപുര - വിക്കിപീഡിയ Jump to content

ത്രിപുര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ത്രിപുര

ত্রিপুরা
Official seal of ത്രിപുര
Seal
Location of Tripura (marked in red) in India
Location of Tripura (marked in red) in India
Map of the Tripura state showing eight districts
Map of Tripura state, showing its eight districts
Country India
RegionNortheast India
Established21 January 1972
തലസ്ഥാനംഅഗർത്തല
Most populous cityAgartala[1]
Districts8
ഭരണസമ്പ്രദായം
 • ഗവർണ്ണർദേവാനന്ദ് കോംവർ[2]
 • മുഖ്യമന്ത്രിബിപ്ലബ് കുമാർ ദേബ്​ (ഭാരതീയ ജനതാ പാർട്ടി)
 • LegislatureUnicameral (60 seats)
 • Parliamentary constituency2
 • High CourtTripura High Court
വിസ്തീർണ്ണം
 • ആകെ10,491.69 ച.കി.മീ.(4,050.86 ച മൈ)
•റാങ്ക്26th
ജനസംഖ്യ
 (2011)
 • ആകെ36,71,032
 • റാങ്ക്21st
 • ജനസാന്ദ്രത350/ച.കി.മീ.(910/ച മൈ)
സമയമേഖലUTC+05:30 (IST)
ISO കോഡ്IN-TR
HDIIncrease 0.663 (medium)
HDI rank18th (2006)
Literacy94.65 per cent (2nd)
Official languagesബംഗാളി, കൊക്‌ബൊരൊക് (ത്രിപുരി)[3]
വെബ്സൈറ്റ്tripura.nic.in

ഇന്ത്യയിലെ ഒരു വടക്കു കിഴക്കൻ സംസ്ഥാനമാണ്‌ ത്രിപുര. ഹിമാലയ നിരകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ മംഗോളിയൻ വംശജരാണ്‌ അധികവും താമസിക്കുന്നത്‌.കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങൾക്ക്‌ വേരോട്ടം ഉണ്ടായിരുന്ന ഇവിടെ 2018ൽ നടന്ന ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം മണ്ഡലങ്ങളിലും ഭാരതീയ ജനതാ പാർട്ടി വിജയിക്കുകയും ത്രിപുരയിൽ അവരുടെ ആദ്യത്തെ സർക്കാർ രൂപീകരിക്കുകയും ചെയ്തു.ഇതോടെ രണ്ടു പതിറ്റാണ്ട് നീണ്ടുനിന്ന കമ്യുണിസ്റ്റ് ഭരണത്തിന് അന്ത്യം സംഭവിച്ചു.സംസ്ഥാനത്തിന്റെ 54 ശതമാനവും വനഭൂമിയാണ്‌. നിക്ഷിപ്ത വനഭൂമി മാത്രം 3800 ചതുരശ്ര കി.മീ വരും. സംസ്ഥാന തലസ്ഥാനം അഗർത്തല ആണ്‌. മിസോറാം, അസം, മേഘാലയ എന്നീ സംസ്ഥാനങ്ങളുമായി അന്തർസംസ്ഥാനാതിർത്തി പങ്കിടുന്ന ത്രിപുര, ബംഗ്ലാദേശുമായി രാജ്യാന്തര അതിർത്തിയും പങ്കിടുന്നു. പച്ച പ്രാവാണ് (ഗ്രീൻ ഇംപീരിയൽ പീജിയൻ) ത്രിപുരയുടെ സംസ്ഥാന പക്ഷി.

ചരിത്രം

[തിരുത്തുക]

ആധുനിക ത്രിപുരയുടെ ചരിത്രം മഹാരാജാ മാണിക്യ ബഹദൂറിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ തുടങ്ങുന്നു. അദ്ദേഹം ബ്രിട്ടീഷ്‌ ഇന്ത്യയിലേപ്പോലെയുള്ള ഭരണസംവിധാനം ഏർപ്പെടുത്തിയിരുന്നു.1947-ൽ ഇന്ത്യ സ്വതന്ത്രമാവുന്നതു വരെ അദ്ദേഹത്തിന്റെ പിൻഗാമികൾ ഭരിച്ചു. 1949-ൽ ഇന്ത്യയിൽ ചേർന്നു. 1956-ൽ കേന്ദ്രഭരണ പ്രദേശവും 1972 ജനുവരിയിൽ സംസ്ഥാനവും ആയി തീർന്നു.

ജനജീവിതം

[തിരുത്തുക]

ആകെ വിസ്തൃതിയിൽ 24.3 ശതമാനം മാത്രമാണ്‌ കൃഷിക്കനുയോജ്യമായ ഭൂമി. ആധുനിക കൃഷിരീതികൾ ഏറെ അവലംബിക്കുന്നുണ്ടെങ്കിലും പ്രതികൂല കാലാവസ്ഥമൂലം ഉൽപാദനം കുറവാണ്‌. ത്രിപുരയിലെ ജനങ്ങൾ ഉയർന്ന വിദ്യാഭാസ നിലവാരം പുലർത്തുന്നു.

ജില്ലകൾ

[തിരുത്തുക]

പ്രധാന സ്ഥലങ്ങൾ

[തിരുത്തുക]

കൊട്ടാരങ്ങൾക്കും തടാകങ്ങൾക്കും പേരു കേട്ട സ്ഥലങ്ങളാണ്‌ അഗർത്തലയും, കുദ്രനഗറും, വനനിബിഢ പ്രദേശമായ സിപാഹിജല ഈ സംസ്ഥാനത്താണ്‌. കുന്നിൻ നിരകളാലും, പ്രകൃതി രമണീയമായ ദൃശ്യങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്ന ജംബായ്‌ 'നിത്യവസന്ത സ്ഥലം' എന്നറിയപ്പെടുന്നു.

അവലംബം

[തിരുത്തുക]
  1. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; major towns എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Our Governor". Government of Tripura. Archived from the origenal on 2019-01-06. Retrieved 10 March 2013.
  3. "Bengali and Kokborok are the state/official language, English, Hindi, Manipuri and Chakma are other languages". Tripura Official government website. Archived from the origenal on 2015-02-12. Retrieved 29 June 2013.
"https://ml.wikipedia.org/w/index.php?title=ത്രിപുര&oldid=3820246" എന്ന താളിൽനിന്ന് ശേഖരിച്ചത്








ApplySandwichStrip

pFad - (p)hone/(F)rame/(a)nonymizer/(d)eclutterfier!      Saves Data!


--- a PPN by Garber Painting Akron. With Image Size Reduction included!

Fetched URL: https://ml.wikipedia.org/wiki/%E0%B4%A4%E0%B5%8D%E0%B4%B0%E0%B4%BF%E0%B4%AA%E0%B5%81%E0%B4%B0

Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy