പുസി റയട്ട്
പുസി റയട്ട് | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | മോസ്കോ, റഷ്യ |
വിഭാഗങ്ങൾ | റോക്ക്, പ്രതിഷേധപരിപാടികൾ , riot grrrl |
വർഷങ്ങളായി സജീവം | 2011 | –ഇതുവരെ
അംഗങ്ങൾ | നദേഴ്ഡ ടൊലോകോന്നിക്കോവ മരിയ ഐലോഖിന യെകതെറീന സാമുട്സെവിച്ച് പിന്നെ മറ്റുള്ളവരും |
വെബ്സൈറ്റ് | pussy-riot |
റഷ്യയിലെ ഒരു സർക്കാർ വിരുദ്ധ സ്ത്രീപക്ഷ സംഗീതവൃന്ദമാണ് പുസി റയട്ട് .പതിനൊന്ന് അംഗങ്ങൾ അടങ്ങിയ ഈ റോക്ക് സംഘം 2011ലാണു രൂപീകരിയ്ക്കപ്പെടുന്നത്. ലൈംഗിക ന്യൂനപക്ഷ അവകാശങ്ങൾക്കും,സ്ത്രീ അനുകൂല രാഷ്ട്രീയ നിലപാടുകൾക്കു വേണ്ടിയും ഈ വൃന്ദം പ്രവർത്തിച്ചുവരുന്നു. [1] തെളിഞ്ഞതും കടുംനിറത്തിലുമുള്ള വസ്ത്രവിധാനങ്ങളോടെ പൊതുവീഥികളിൽ പൊടുന്നനെ പ്രത്യക്ഷപ്പെടുന്ന ഇവർ തത്സമയം തന്നെ സംഗീതപരിപാടികൾ അവതരിപ്പിയ്ക്കുകയും, അത് ഇന്റർനെറ്റിൽ പ്രചരിപ്പിയ്ക്കുകയും ചെയ്യുന്നു.[2]
റഷ്യൻ പ്രസിഡന്റ് പുടിന്റെ കടുത്ത വിമർശകരായ ഇവർ വ്ലാഡിമിർ പുടിനെ സ്വേച്ഛാധിപതി എന്നു വിശേഷിപ്പിയ്ക്കുകയുണ്ടായി. പുടിന്റെ രാഷ്ട്രീയ പാർട്ടിയ്ക്ക് റഷ്യൻ ഓർത്തഡോക്സ് സഭയുമായുള്ള ബന്ധങ്ങളെയും ഇവർ നിശിതമായി വിമർശിയ്ക്കുകയുണ്ടായി.[3]
2012 ഫെബ്രുവരി 21 നു മോസ്കോയിലെ സോലിയാസ് കത്തീഡ്രൽ അങ്കണത്തിൽ ഈ സംഘത്തിലെ അഞ്ചുപേർ അപ്രതീക്ഷിതമായി നടത്തിയ പരിപാടി ഏറെ വിവാദമാകുകയും അംഗങ്ങൾ അറസ്റ്റിലാകുകയും ചെയ്തു. ഈ പ്രകടനം "Punk Prayer - Mother of God, Chase Putin Away!" എന്ന പേരിൽ ഇന്റർനെറ്റിൽ പ്രചരിപ്പിയ്ക്കുകയുമുണ്ടായി. 2012. ആഗസ്റ്റ് 17 നു മതനിന്ദയ്ക്കും,പള്ളിഅങ്കണത്തിലെ അതിക്രമങ്ങൾക്കും കുറ്റപത്രം ചാർത്തപ്പെട്ട ഇതിലെ മൂന്ന് അംഗങ്ങൾക്ക് രണ്ടുവർഷം തടവു ലഭിച്ചു.എന്നാൽ സർക്കാർ പൊതുമാപ്പ് നൽകിയതുപ്രകാരം മരിയ അല്യോഖിന,നദേഷ്ദ എന്നിവരെ ജയിലിൽ നിന്നു 2013 ഡിസംബർ 23 നു മോചിപ്പിച്ചു[4]
2018 ഫിഫ ലോകകപ്പ് ഫൈനൽ
15 July, 2018ന് നഡേഷ്ഡ ടോളോക്കോനിക്കൊവ(Nadezhda Tolokonnikova)യുടെ ഭർത്താവായി അറിയപ്പെടുന്ന പ്യോട്ടർ വെർസിലോവ്(Pyotr Verzilov), പുസ്സി റയട്ടിലെ മൂന്ന് അംഗങ്ങളോടൊപ്പം പോലീസ് ഉദ്യോഗസ്ഥരെപ്പോലെ വേഷം ധരിച്ച് ഫ്രാൻസും ക്രൊയേഷ്യയും തമ്മിലുള്ള ലോകകപ്പ് ഫുട്ബോൾ ഫൈനൽ മത്സരത്തിന്റെ രണ്ടാം പകുതിക്കിടെ കളിക്കളത്തിലേക്ക് ഇരച്ചു കയറി. ഈ പ്രതിഷേധത്തിന് "പോലീസ് കളിയിൽ പ്രവേശിക്കുന്നു" എന്നാണ് പേരിട്ടിരുന്നത്(Policeman Enters the Game). ക്രൊയേഷ്യൻ പ്രതിരോധത്തിലെ ദെജാൻ ലോവ്റെൻ ഇവരിലൊരാളെ തള്ളി താഴെയിട്ട ശേഷമാണ് സുരക്ഷാ ഉദ്യോഗസ്ഥർ പ്രതിഷേധക്കാരെ ഗ്രൗണ്ടിന് പുറത്തേക്ക് കൊണ്ട് പോയത്.[5][6] പ്രതിഷേധക്കാരിലെ ഒരു സ്ത്രീ ഗ്രൗണ്ടിന് നടുവിലെത്തി ഫ്രഞ്ച് മുൻ നിരയിലെ കൈലിയൻ എംബാപ്പെയ്ക്ക് ഇരുകൈകളും ഉയർത്തി ഹൈ ഫൈവ് കൊടുത്തിരുന്നു.[7]
പുറംകണ്ണികൾ
അവലംബം
- ↑ Charles Clover (March 16, 2012). "Pussy Riot dig claws into Putin". Financial Times. London. Retrieved November 16, 2012. (registration required)
- ↑ Henry Langston (March 2012). "A Russian Pussy Riot". Vice. Archived from the original on 2012-10-27. Retrieved August 8, 2012.
- ↑ ref name=GuardianAlt>Oleg Kashin (August 17, 2012). "Putin's message: if you're pro Pussy Riot you're against the Orthodox church". The Guardian. London. Archived from the original on 2012-11-18. Retrieved November 10, 2012.
- ↑ "PUSSY RIOT MEMBER RELEASED FROM PRISON". NPR. Archived from the original on 2013-12-24. Retrieved Dec 23, 2013.
- ↑ Pussy Riot confirms they stormed the football field Chicago Tribune Retrieved 15 July 2018
- ↑ https://zona.media/chronicle/pr-na-pole
- ↑ Reporters, Telegraph (2018-07-15). "Pussy Riot claim responsibility for World Cup final pitch invasion". The Telegraph (in ബ്രിട്ടീഷ് ഇംഗ്ലീഷ്). ISSN 0307-1235. Retrieved 2018-07-16.