ഈഗിൾ നെബുല
ദൃശ്യരൂപം
ഈഗിൾ നെബുല | |
---|---|
Observation data: J2000.0 epoch | |
തരം | Emission |
റൈറ്റ് അസൻഷൻ | 18h 18m 48s[1] |
ഡെക്ലിനേഷൻ | −13° 49′[1] |
ദൂരം | 7,000 ly |
ദൃശ്യകാന്തിമാനം (V) | +6.0[1] |
ദൃശ്യവലുപ്പം (V) | 7.0arcmins |
നക്ഷത്രരാശി | Serpens |
ഭൗതിക സവിശേഷതകൾ | |
ആരം | 70×55 ly (cluster 15 ly) |
കേവലകാന്തിമാനം (V) | -8.21 |
പ്രധാന സവിശേഷതകൾ | 5.5 million years old |
മറ്റ് പേരുകൾ | Messier 16, NGC 6611,[1], Sharpless 49, RCW 165, Gum 83 |
ഇതുംകൂടി കാണൂ: Diffuse nebula, Lists of nebulae | |
ജ്യോതിർവസ്തുക്കളിൽ ഏറ്റവും പ്രസിദ്ധമായതും വിശകലനം നടന്നതുമായ ഒന്നാണ് ഈഗിൾ നെബുല, സർപ്പമണ്ഡലം നക്ഷത്രരാശിയിലെ (constellation Serpens) പ്രായം കുറഞ്ഞ നക്ഷത്രകുഞ്ഞുങ്ങളുടെ കൂട്ടമാണ് ഈ നെബുല. 1745-46 കാലയളവിൽ ജീൻ ഫിലിപ്പ് ഡി ഷെസൂസ് എന്നയളാൺ ഇതിനെ ആദ്യമായി നിരീക്ഷണവിധേയമാക്കിയത്. ഇത് ഭൂമിയിൽ നിന്ന് ഏകദേശം 7,000 പ്രകാശ വർഷങ്ങൾ അകലെയാണ്, ഇതിലുള്ള ഏറ്റവും തിളക്കമുള്ള നക്ഷത്രത്തിന്റെ പ്രകാശമാനം 8.24 ആണ്.
1995 ൽ ഹബിൾ ബഹിരാകാശ ദൂരദർശിനി ഈഗിൾ നെബുലയുടെ കൂടുതൽ വ്യക്തമായ ചിത്രങ്ങൾ നൽകിയതോടെ ഈ നെബുലയിൽ നടക്കുന്ന പ്രവത്തനങ്ങളെ പറ്റിയുളള കൂടുതൽ അറിവുകൾ ജ്യോതിർശാസ്ത്രജ്ഞന്മാർക്ക് ലഭിക്കുകയുണ്ടായി. ഈഗിൾ നെബുലയിലുള്ള "സൃഷ്ടിയുടെ തൂണുകൾ" എന്നറിയപ്പെടുന്ന മേഖലയിൽ അനേകം നക്ഷത്രങ്ങൾ പിറവികൊള്ളുന്നു.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "SIMBAD Astronomical Database". Results for NGC 6611. Retrieved 2006-11-16.