Jump to content

ഗരുഡശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗരുഡശലഭം
(Southern Birdwing)
Troides minos
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Tribe:
Genus:
Species:
T. minos
Binomial name
Troides minos
Cramer, 1779

ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമാണ് ഗരുഡശലഭം (Southern Birdwing, Troides minos).[1][2][3][4][5] പശ്ചിമഘട്ടത്തിലെ ഒരു സ്ഥാനീയ ചിത്രശലഭമായ ഗരുഡശലഭത്തിനെ കർണ്ണാടക സർക്കാർ അവരുടെ സംസ്ഥാനശലഭമായി പ്രഖ്യാപിച്ചിട്ടുണ്ട് [6]. നിത്യഹരിതവനങ്ങളാണ് പ്രധാന ആവാസവ്യവസ്ഥയെങ്കിലും നാട്ടിൻപുറങ്ങളിലും ഇവ വളരെ സാധാരണമാണ്. വർഷം മുഴുവനും ഇവയെ കാണാമെങ്കിലും മൺസൂൺ സമയത്തും അതുകഴിഞ്ഞുള്ള മാസങ്ങളിലുമാണ് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്.  ചിറകുവിടർത്തുമ്പോൾ ചിറകുകൾ തമ്മിലുള്ള അകലം 140-190 മി.മീ.ആണ്.[7]. ആൺശലഭത്തിന്റെ മുൻചിറകുകൾക്ക് നല്ല കറുപ്പ് നിറമാണ്. പിൻ ചിറകുകളിൽ തിളങ്ങുന്ന മഞ്ഞനിറമുണ്ട്. പെൺശലഭങ്ങൾക്ക് വലിപ്പം കൂടും. പെൺശലഭങ്ങളുടെ പിൻ ചിറകുകളിൽ സ്വർണ്ണ മഞ്ഞ നിറത്തിൽ ത്രികോണാകൃതിയിലുള്ള കറുത്ത പൊട്ടുകൾ ഉണ്ട്. ആൺ-പെൺ ശലഭങ്ങളുടെ ശരീരത്തിന് മഞ്ഞ നിറമാണ്. ഇതിൽ കറുത്ത പൊട്ടുകൾ വരിവരിയായി കാണാം. മുൻചിറകുകളുടെ തുടക്കത്തിൽ ശരീരത്തിൽ ചുവന്ന പാടുകളുണ്ട്. ഗരുഡക്കൊടി (Aristolochia indica), കരണ്ടവള്ളി(Aristolochia tagala), അൽപ്പം (thottea siliquosa) എന്നിവയാണ് ലാർവയുടെ ഭക്ഷണ സസ്യങ്ങൾ.[8] [9] തേൻ നുകരുമ്പോൾ ചിറക് അടയ്ക്കുകയും തുറക്കുകയും ചെയ്യുന്നതു ഗരുഡശലഭത്തിന്റെ പ്രത്യേകതയാണ്. പശ്ചിമഘട്ടത്തിലും പൂർ‌വഘട്ടത്തിന്റെ ചില ഭാഗങ്ങളിലും കണ്ടുവരുന്നു.നല്ല ഉയരത്തിൽ പറക്കാറുണ്ട്.

ജീവിതചക്രം

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 7. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
  2. Savela, Markku. "Troides Hübner, [1819] Birdwings". Lepidoptera Perhoset Butterflies and Moths. {{cite web}}: Cite has empty unknown parameter: |dead-url= (help)
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 16–17.
  4. Moore, Frederic (1901–1903). Lepidoptera Indica. Vol. V. London: Lovell Reeve and Co. pp. 142–145.{{cite book}}: CS1 maint: date format (link)
  5. Kehimkar, Isaac (2008). The Book of Indian Butterflies. Mumbai: Bombay Natural History Society. p. 144. ISBN 0195696204.
  6. Hindu, The (May 17, 2017). "State gets its own butterfly".
  7. "ആർക്കൈവ് പകർപ്പ്". Archived from the original on 2010-04-17. Retrieved 2010-07-05.
  8. http://education.mathrubhumi.com/static/kutti/butterfly/butfly2.htm[പ്രവർത്തിക്കാത്ത കണ്ണി]
  9. പുറം 38. കേരളത്തിലെ ചിത്രശലഭങ്ങൾ(മലബാർ നാച്ചുറൽ ഹിസ്റ്ററി സൊസൈറ്റി, 2003) ഗ്രന്ഥകർത്താക്കൾ: ജാഫർ പാലോട്ട് , വി.സി. ബാലകൃഷ്ണൻ, ബാബു കാമ്പ്രത്ത്.

പുറം കണ്ണികൾ

[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ഗരുഡശലഭം&oldid=3839286" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy