Jump to content

ടാർക്വിനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ടാർക്വിനി
Comune di Tarquinia
A night view of the Priori Palace.
A night view of the Priori Palace.
CountryItaly
RegionLazio
ProvinceViterbo (VT)
FrazioniTarquinia Lido
ഭരണസമ്പ്രദായം
 • MayorMauro Mazzola
വിസ്തീർണ്ണം
 • ആകെ279.50 ച.കി.മീ.(107.92 ച മൈ)
ഉയരം
132 മീ(433 അടി)
ജനസംഖ്യ
 (May 2010)
 • ആകെ16,630
 • ജനസാന്ദ്രത59/ച.കി.മീ.(150/ച മൈ)
Demonym(s)Tarquiniesi
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
Postal code
01016
Dialing code0766
Patron saintMadonna di Valverde
Saint daySaturday of May
വെബ്സൈറ്റ്ഔദ്യോഗിക വെബ്സൈറ്റ്
Etruscan Necropolises of Cerveteri and Tarquinia
Tarquinia
A fresco in the Etruscan Tomb of the Leopards.
യുനെസ്കോ ലോക പൈതൃക സ്ഥാനം
സ്ഥാനംഇറ്റലി Edit this on Wikidata
Area279.34 km2 (3.0068×109 sq ft) [1]
മാനദണ്ഡംi, iii, iv
അവലംബം1158
നിർദ്ദേശാങ്കം42°14′57″N 11°45′22″E / 42.2492°N 11.7561°E / 42.2492; 11.7561
രേഖപ്പെടുത്തിയത്(Unknown വിഭാഗം)
വെബ്സൈറ്റ്www.tarquinia.net

ഒരു പ്രാചീന എട്രൂസ്കൻ നഗരമായിരുന്നു ടാർക്വിനി. ഇപ്പോൾ ടാർക്വിനിയ എന്ന് അറിയപ്പെടുന്നു. മധ്യ ഇറ്റലിയിൽ റോമിനു വടക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്നു.

ചരിത്രം

[തിരുത്തുക]

ബി.സി. 800 മുതലേ ഇവിടെ ജനവാസമുണ്ടായിരുന്നു എന്നാണ് കരുതിപ്പോരുന്നത്. എട്രൂസ്കൻ ലീഗിന്റെ ആസ്ഥാനമായിരുന്നു ടാർക്വിനി എന്നും ഗ്രീസുമായി സാംസ്കാരികവും വാണിജ്യപരവുമായ ബന്ധം ഉണ്ടായിരുന്നു എന്നും വിശ്വസിക്കപ്പെടുന്നു. ബി.സി. 2-ആം നൂറ്റാണ്ട് വരെ ടാർക്വിനി ഒരു പ്രബല നഗരമായി നിലനിന്നിരുന്നു. ഏഴും ആറും നൂറ്റാണ്ടുകളിൽ ഈ നഗരം ഏറെ അഭിവൃദ്ധി പ്രാപിച്ചതായി കാണാം. 4-ആം നൂറ്റാണ്ടിൽ റോമുമായുണ്ടായ യുദ്ധങ്ങൾ ടാർക്വിനിയെ ദുർബലപ്പെടുത്തി. ഇതോടെ ടാർക്വിനിയുടെ സ്വതന്ത്ര നിലനിൽപ്പ് ഇല്ലാതാവുകയും ഒരു റോമൻ നഗരമായി (ഫെഡറേറ്റഡ് സ്റ്റേറ്റ്) മാറുകയും ചെയ്തു. 6-ഉം 8-ഉം നൂറ്റാണ്ടുകളിലെ യുദ്ധങ്ങളെത്തുടർന്ന് ടാർക്വിനിയിലെ ജനങ്ങൾ സമീപത്തുള്ള കോർനെറ്റോ (Corneto) എന്ന പ്രദേശത്തേക്കുമാറി. 1920- ഓടെ ഈ സ്ഥലത്തിന് ടാർക്വിനിയ എന്ന പേരുണ്ടായി. 1930-കളിൽ ഇവിടെ നിരവധി പുരാവസ്തു പര്യവേക്ഷണങ്ങൾ നടന്നു.

സംസ്കാരാവശിഷ്ടം

[തിരുത്തുക]

എട്രൂസ്കൻ സംസ്കാരാവശിഷ്ടങ്ങളുടെ മികച്ച ഒരു മ്യൂസിയം ഇവിടെയുണ്ട്. മ്യൂസിയം സ്ഥിതിചെയ്യുന്ന 15-ആം നൂറ്റാണ്ടിലെ വിറ്റലേഷി കൊട്ടാരം (Palazzo Vitelleschi)[2] രണ്ടാം ലോകയുദ്ധത്തിലുണ്ടായ കേടുപാടുകൾ മാറ്റി പുതുക്കിപ്പണിതിരിക്കുന്നു. ടാർക്വിനിയിൽ കണ്ടെത്തിയിട്ടുള്ള ശവകുടീരങ്ങളിൽ ആലേഖനം ചെയ്തിരിക്കുന്ന ചിത്രപ്പണികളിൽ നിന്നും പ്രാചീന ടാർക്വിനിയിലെ ജീവിതരീതികളെപ്പറ്റിയുള്ള വിവരങ്ങൾ ലഭ്യമാണ്.

അവലംബം

[തിരുത്തുക]
  1. "Superficie di Comuni Province e Regioni italiane al 9 ottobre 2011". Retrieved 16 മാർച്ച് 2019.
  2. http://www.etruscanplaces.net/index.php?option=com_content&view=article&id=61&Itemid=65&lang=en Archived 2016-03-04 at the Wayback Machine. Palazzo Vitelleschi

പുറംകണ്ണികൾ

[തിരുത്തുക]
കടപ്പാട്: കേരള സർക്കാർ ഗ്നൂ സ്വതന്ത്ര പ്രസിദ്ധീകരണാനുമതി പ്രകാരം ഓൺലൈനിൽ പ്രസിദ്ധീകരിച്ച മലയാളം സർ‌വ്വവിജ്ഞാനകോശത്തിലെ ടാർക്വിനി എന്ന ലേഖനത്തിന്റെ ഉള്ളടക്കം ഈ ലേഖനത്തിൽ ഉപയോഗിക്കുന്നുണ്ട്. വിക്കിപീഡിയയിലേക്ക് പകർത്തിയതിന് ശേഷം പ്രസ്തുത ഉള്ളടക്കത്തിന് സാരമായ മാറ്റങ്ങൾ വന്നിട്ടുണ്ടാകാം.
"https://ml.wikipedia.org/w/index.php?title=ടാർക്വിനി&oldid=3899817" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy