Jump to content

ഡെവൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Devon
St Petroc's flag of Devon
Flag
Motto of County Council: Auxilio divino (Latin: By divine aid)
Geography
Status Ceremonial & (smaller) Non-metropolitan county
Region South West England
Area
- Total
- Admin. council
- Admin. area
Ranked 4th
6,707 km2 (2,590 sq mi)
Ranked 3rd
6,564 km2 (2,534 sq mi)
Admin HQExeter
ISO 3166-2GB-DEV
ONS code 18
NUTS 3 UKK43
Demography
Population
- Total (2006 est.)
- Density
- Admin. council
- Admin. pop.
Ranked 11th
1,122,100
167/km2 (430/sq mi)
Ranked 12th
740,800
Ethnicity 98.7% White
Politics
Devon County Council Logo
Devon County Council
http://www.devon.gov.uk/
ExecutiveLiberal Democrat
Members of Parliament
Districts
  1. Exeter
  2. East Devon
  3. Mid Devon
  4. North Devon
  5. Torridge
  6. West Devon
  7. South Hams
  8. Teignbridge
  9. Plymouth (Unitary)
  10. Torbay (Unitary)

തെക്ക് പടിഞ്ഞാറൻ ഇംഗ്ലണ്ടിലെ ഒരു കൗണ്ടിയാണ് ഡെവൺ. ഡെവൺഷെയർ എന്നും അറിയപ്പെടാറുണ്ടെങ്കിലും അത് അനൗദ്യോഗികമായ പേരാണ്. ഇംഗ്ലണ്ടിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ഡെവൺ. വിസ്തീർണം: 6,710 ച.കി.മീ.; പ്രധാന പട്ടണങ്ങൾ: പ്ലിമത്, എക്സിറ്റർ, എക്സ്മത്. ആസ്ഥാനം എക്സിറ്റർ.

ഭൂമിശാസ്ത്രം

[തിരുത്തുക]
തെക്ക് കിഴക്കൻ ഡെവണിലെ വുഡ്ബറി കോമണിലെ പുൽമേടുകൾ

അതിരുകൾ: വടക്ക്-ബ്രിസ്റ്റോൾ ചാനൽ, അറ്റ്‌ലാന്റിക് സമുദ്രം; കിഴക്ക്-സോമർസെറ്റ്, ഡോർസെറ്റ് കൗണ്ടികൾ; തെക്ക്-ഇംഗ്ളീഷ് ചാനൽ; പടിഞ്ഞാറ്-ക്രൌൺവാൾ. പ്രവിശ്യയുടെ വടക്ക് ഭാഗത്തെ എക്സ്മൂർ ഉന്നത തടത്തിന്റെ ഭൂരിഭാഗവും സോമർസെറ്റ് കൗണ്ടിയിലേക്കു വ്യാപിച്ചി രിക്കുന്നു. കിഴക്കൻ ഡെവണിന്റെ ഭൂരിഭാഗവും കുന്നിൻപുറങ്ങളാണ്. എക്സീ (Exe), ക്രീഡി (Creedy), കും(Culm) നദികളുടെ താഴ്ന്ന പ്രദേശങ്ങൾ ഉൾ പ്പെടുന്ന ഭൂപ്രദേശത്തെ എക്സിറ്റർ താഴ്വര എന്നു വിളിക്കുന്നു. ഇവിടത്തെ ചെമ്മണ്ണ് ധാതുസമ്പുഷ്ടമാണ്. പീഠഭൂമിക്കു സമാനവും 120 മീറ്ററോളം ഉയരമുള്ളതുമായ കൗണ്ടിയുടെ ദക്ഷിണ ഭാഗം സൗത് ഹാംസ് (South hams) എന്ന പേരിൽ അറിയപ്പെടുന്നു. വിസ്തൃതമായ താഴ്വരകളാൽ സമ്പന്നമായ ഈ ഉന്നതതടഭാഗത്തെ 'ഡെവണിന്റെ ഉദ്യാനം' എന്നും വിശേഷിപ്പിക്കാറുണ്ട്. സൗത് ഹാംസിന് വടക്കാണ് സാർത്മൂർ ഗ്രാനൈറ്റ് പീഠഭൂമിയുടെ സ്ഥാനം. സമുദ്രനിരപ്പിൽ നിന്ന് 621 മീ. ഉയരത്തിൽ സ്ഥിതിചെയ്യുന്ന ഈ പീഠഭൂമിയുടെ അടിവാരം കുന്നിൻപുറങ്ങളാണ്.

ഫോർലാന്റ് പോയിന്റിലെ ഗ്രേറ്റ് റെഡ് മുനമ്പ്

അറ്റ്‌ലാന്റിക് സമുദ്രതീരം ഡെവണിന്റെ കാലാവസ്ഥ നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നു. ശൈത്യത്തിൽ മൃദുവും വേനലിൽ ചൂടു കുറഞ്ഞതുമായ കാലാവസ്ഥ അനുഭവപ്പെടുന്ന ഡെവണിൽ ആഗസ്റ്റിലാണ് ഏറ്റവും കുറഞ്ഞ താപനില രേഖപ്പെടുത്തുന്നത് (5 °C). 16 °C ആണ് താപനിലയുടെ ഏറ്റവും കൂടിയ തോത്. വാർഷിക വർഷപാതത്തിന്റെ ശ.ശ.1,400 മി.മീ. (പ്രിൻസ് ടൗൺ) മുതൽ 810 മി.മീ. (എക്സിറ്റർ) വരെ.

ഭരണസം‌വിധാനം

[തിരുത്തുക]
എക്സിറ്റർ കത്തീഡ്രൽ

ഭരണസൗകര്യാർഥം ഡെവണിനെ 8 ജില്ലകളായി വിഭജിച്ചിരിക്കുന്നു:

  1. എക്സിറ്റർ
  2. കിഴക്കൻ ഡെവൺ
  3. മധ്യ ഡെവൺ
  4. ഉത്തര ഡെവൺ
  5. ടോറിഡ്ജ്
  6. ദക്ഷിണ ഹാംസ്
  7. ടെയ്ൻബ്രിഡ്ജ്
  8. പശ്ചിമ ഡെവൺ

പ്ലിമത്തിനും ടോർബേക്കും പ്രത്യേക ഭരണമേഖലാ പദവി ലഭിച്ചിട്ടുണ്ട്. എക്സിറ്ററാണ് ഡെവൺ കൗണ്ടി കൗൺസിലിന്റെ ആസ്ഥാനം.

സമ്പദ്ഘടന

[തിരുത്തുക]

ടൂറിസം

[തിരുത്തുക]
കിഴക്കൻ ഡെവണിലെ ഒരു കടൽപ്പുറം

ടൂറിസമാണ് ഡെവണിലെ ഏറ്റവും വലിയ തൊഴിൽ മേഖല. കൗണ്ടിയുടെ തെക്കൻ തീര ഭൂപ്രകൃതി വിനോദസഞ്ചാരത്തിന് ഏറെ അനുകൂലമായതിനാൽ ഇവിടെ നിരവധി സുഖവാസ കേന്ദ്രങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. ടോർബേ (Torbay), ടെയ്ൻമൗത് (Teignmouth), ഡ്വാലിഷ് (Dwalish), എക്സ്മൗത്, സിഡ്മൗത് എന്നിവ ഇവയിൽ പ്രധാനപ്പെട്ടവയാകുന്നു. വടക്കൻ തീരത്ത് മനോഹരമായ നിരവധി ക്ലിഫുകളും കടലേറ്റമുള്ള ചരിഞ്ഞ പ്രദേശങ്ങളും കാണാം. എക്സിറ്റും പ്ലിമത്തുമാണ് മറ്റു പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

കാലി വളർത്തലിനു പ്രാമുഖ്യമുള്ള കൃഷിയാണ് ഡെവണിലെ പ്രധാനപ്പെട്ട രണ്ടാമത്തെ വ്യവസായം. കൃഷിഭൂമിയുടെ ഭൂരിഭാഗവും മേച്ചിൽപ്പുറങ്ങളായി വിനിയോഗിക്കുന്നു. ടമർ താഴ്വരയിലും (Tamor valley), കോംബെ മാർട്ടിൻ ജില്ലയിലും പൂക്കളും പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കൃഷി ചെയ്യുന്നുണ്ട്. 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശാബ്ദങ്ങളിൽ അഭിവൃദ്ധി പ്രാപിച്ചിരുന്ന മത്സ്യബന്ധനത്തിന് ഇപ്പോൾ ചെറുകിട വ്യവസായത്തിന്റെ സ്ഥാനമേയുള്ളൂ.

മിക്ക ഡെവൺ പട്ടണങ്ങളിലും വാർഷിക വിപണന മേളകളും പരമ്പരാഗത വിനോദങ്ങളും സംഘടിപ്പിക്കുക പതിവാണ്. വർഷം തോറും എക്സിറ്ററിൽ സംഘടിപ്പിക്കുന്ന ലെമസ് ഫെയർ (lemmas fair) പ്രസിദ്ധമാണ്. വൈഡ്കോംബെ ഫെയർ, ടോറിങ്ടൺ മേഫെയർ, ടമിസ്റ്റോക്ക് ഗോസീ ഫെയർ എന്നിവയും പ്രചാരം നേടി യിട്ടുണ്ട്.

വ്യവസായം

[തിരുത്തുക]
തെക്കൻ ഡെവണിലെ ടോർക്വെയ്, വേലിയേറ്റ സമയത്ത്

പ്ലിമത്, ഡെവൺ പോർട്ട്, സ്റ്റോൺഹൗസ് എന്നിവിടങ്ങളിൽ കപ്പൽനിർമ്മാണശാലകൾ പ്രവർത്തിക്കുന്നു. 1987-ൽ ഡെവണിൽ പ്രവർത്തനം ആരംഭിച്ച ഇലക്ട്രോണിക് ഫാക്ടറി, കൗണ്ടിയുടെ വ്യവസായവത്ക്കരണത്തിൽ നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ഇവിടത്തെ ഒരു പ്രമുഖ വസ്ത്രനിർമ്മാണ കേന്ദ്രമാണ് ടിവർടോൺ (Triverton). അക്സ്മിനിസ്റ്ററിൽ (Axminister) ഉത്പാദിപ്പിക്കുന്ന കാർപ്പറ്റ് വളരെ പ്രസിദ്ധി നേടിയിട്ടുണ്ട്. ഡാർട്ട്‌മൂർ, ന്യൂട്ടൻ അബോട്ട് മേഖലകളിൽ വ്യാവസായികാടിസ്ഥാനത്തിൽ കളിമണ്ണ് ഖനനം ചെയ്യുന്നു.

ഗതാഗതം

[തിരുത്തുക]

ലണ്ടനിൽനിന്ന് ആരംഭിക്കുന്ന ഒരു പ്രധാന റെയിൽപ്പാത എക്സിറ്റർ, ന്യൂട്ടൻ അബോട്ട്, പ്ലിമത് എന്നീ പട്ടണങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നു. ഡെവണിലെ മറ്റു പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന നിരവധി ശാഖകളും ഈ റെയിൽപ്പാതയ്ക്കുണ്ട്. എക്സിറ്റർ, പ്ലീമത് എന്നിവിടങ്ങളിലാണ് വിമാനത്താവളങ്ങൾ ഉള്ളത്.

എം.എസ്. മോട്ടോർവേ, A303/A30 എന്നിവയാണ് ഡെവണിലേക്കുള്ള പ്രധാന റോഡുകൾ; A38, A30, A361 എന്നിവ കൗണ്ടിയിലെ മുഖ്യ റോഡുകളും. പ്ലിമത്തിൽ നിന്നും കടത്തു മാർഗ്ഗം ഫ്രാൻസിലെ റോഡ്കോഫ്, സ്പെയിനിലെ സാൻറ്റാൻഡർ (Santander) എന്നിവിടങ്ങളിലേക്കു യാത്ര ചെയ്യാം.

മാദ്ധ്യമരംഗം

[തിരുത്തുക]

എക്സിറ്റർ, ടോർക്വായ് (Torquay), പ്ലിമത് എന്നീ പട്ടണങ്ങളിൽ നിന്ന് നിരവധി ദിനപത്രങ്ങളും വാർത്താപത്രികകളും പ്രസിദ്ധീ കരിക്കുന്നുണ്ട്. ബി.ബി.സി., വെസ്റ്റ് കൺട്രി ടെലിവിഷൻ എന്നിവയുടെ ശാഖകളും റേഡിയോ നിലയങ്ങളും പ്ലിമത്തിലുണ്ട്.

"https://ml.wikipedia.org/w/index.php?title=ഡെവൺ&oldid=3346513" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy