ഫെബ്രുവരി 29
ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഫെബ്രുവരി 29 അധിവർഷത്തിലെ 60-ആം ദിനമാണ്.
അധിവർഷം
[തിരുത്തുക]സാധാരണ ഫെബ്രുവരി മാസത്തിൽ 28 ദിവസങ്ങളാണ് ഉള്ളതെങ്കിലും ചില വർഷങ്ങളിൽ അത് 29 ആയിരിക്കും.ഭൂമിയുടെ പരിക്രമണത്തിന്റെ ദൈർഘ്യവും (ഒരു വർഷം പൂർത്തിയാക്കാനെടുക്കുന്ന സമയം) അതിനെടുക്കുന്ന ദിവസങ്ങളും തമ്മുലുള്ള ഗണിതപരമായ പൊരുത്തമില്ലായ്മ പരിഹരിക്കുന്നതിനായാണ് ഇങ്ങനെ ഒരു ക്രമീകരണം വേണ്ടിവന്നത്.[1] ഒരു സാധാരണ വർഷം എന്നു പറയുന്നത് 365 ദിവസദിങ്ങളാണല്ലോ. എന്നാൽ ഭൂമി ഒരു പരിക്രമണം പൂർത്തിയാക്കുന്നതിനു് ഏകദേശം 365.2422 ദിവസങ്ങൾ (365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ്)[2] എടുക്കും. ഇതിലെ 0.2422 ദിവസങ്ങൾ, അതായത് ഒരു ദിവസത്തിന്റെ ഏകദേശം ¼ ഭാഗം വിട്ടുകളഞ്ഞാണ് നാം ഓരോ വർഷത്തെയും 365 എന്ന പൂർണ്ണ സംഖ്യയാക്കി നിലനിർത്തുന്നത്. അങ്ങനെ നാലു വർഷം കൂടുമ്പോൾ ഒരു പൂർണ്ണ ദിവസത്തെ നമുക്ക് ഒഴിവാക്കേണ്ടി വരുന്നു. ഇങ്ങനെ നൂറു വർഷം ആവർത്തിച്ചാൽ ഏകദേശം 25 ദിവസങ്ങൾ നമുക്ക് നഷ്ടമാകും. ഋതുക്കളുടെ ആവർത്തനം, സമരാത്രദിനങ്ങൾ (വിഷു), അയനാന്തങ്ങൾ എന്നിവയൊക്കെ വ്യത്യാസപ്പെടും. ഡിസംബറിൽ മഞ്ഞുപെയ്യാതാകും, ജൂണിൽ മഴ വരാതാകും വസന്തം സമയം തെറ്റി വരും.[1][3]
ഓരോ നാലു വർഷം കൂടുമ്പോഴും ഒരു ദിവസം വീതം നഷ്ടപ്പെടുന്നത് പരിഹരിക്കാനായാണ് ഓരോ നാലാം വർഷവും ഒരു ദിവസം കലണ്ടറിൽ അധികമായി ചേർത്തത്. കുറഞ്ഞ ദിവസങ്ങളുള്ള ഫെബ്രുവരിക്ക് ഓരോ നാലാം വർഷവും ഒരു അധികദിനം നൽകി. 4 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ കഴിയുന്ന വർഷങ്ങളിലെ ഫെബ്രുവരിക്കാണ് ഇങ്ങനെ അധിക ദിവസങ്ങൾ നൽകിയത്. ഇങ്ങനെ അധികദിവസം ലഭിക്കുന്ന വർഷങ്ങളെ അധിവർഷങ്ങൾ എന്നു വിളിക്കുന്നു. ഫെബ്രുവരി 29നെ അധിദിവസം എന്നും വിളിക്കുന്നു.[3][1] ഒരു വർഷത്തിന്റെ കൃത്യമായ ദൈർഘ്യം 365 ദിവസവും 6 മണിക്കൂറും ആയിരുന്നെങ്കിൽ ഇതൊടെ പ്രശ്നം പൂർണ്ണമായും പരിഹരിക്കാമായിരുന്നു. എന്നാൽ വർഷത്തിന്റെ ദൈർഘ്യം 365 ദിവസം, 5 മണിക്കൂർ, 48 മിനിറ്റ്, 46 സെക്കന്റ് ആയതിനാൽ ഓരോ അധിവർഷത്തിലും ഏകദേശം 45 മിനിറ്റ് സമയം ഇങ്ങനെ അധികമായി ചേർത്തുകൊണ്ടിരിക്കുന്നു.[3] ഇങ്ങനെ അധികമായി ചേർക്കുന്ന 45 മിനിറ്റുകൾ കൂടിക്കൂടി 400 വർഷങ്ങൾ കഴിയുമ്പോൾ ഏകദേശം മൂന്നു ദിവസങ്ങൾ അധികമായി ചേർക്കുന്ന അവസ്ഥ വരുന്നു. ഇതു പരിഹരിക്കാനായി ഓരോ 400 വർഷത്തിലും ഇടക്കു വരുന്ന ഏതെങ്കിലും മൂന്ന് അധിവർഷങ്ങൾ വീതം വേണ്ടെന്നു വച്ചു. അതായത് ഓരോ 400 വർഷത്തിലും 100കൊണ്ടുഹരിക്കാൻ കഴിയുന്ന വർഷങ്ങളിൽ, ആദ്യം വരുന്ന മുന്നുവർഷങ്ങളുടെ അധിദിനങ്ങൾ എടുത്തു മാറ്റുന്നു. എന്നാൽ 100കൊണ്ടു ഹരിക്കാൻ കഴിയുന്ന നാലാമത്തെ വർഷത്തിന്റെ (അതിനെ 400 കൊണ്ട് പൂർണ്ണമായും ഹരിക്കാൻ സാധിക്കും) അധിവർഷ പദവി എടുത്തു കളയുകയില്ല. ഉദാഹരണത്തിന് 1700, 1800, 1900 ഇവ അധിവർഷങ്ങൾ ആവുകയില്ല. എന്നാൽ 2000 അധിവർഷമായി നിലനിൽക്കും. (അതിനെ 400 കൊണ്ടു പൂർണ്ണമായും ഹരിക്കാം). 2100 അധിവർഷമായിരിക്കും പക്ഷേ 2400 അധിവർഷമായിരിക്കില്ല.[1]
ചരിത്രസംഭവങ്ങൾ
[തിരുത്തുക]- 1892 - അമേരിക്കയിലെ ഫ്ലോറിഡയിൽ സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപിതമായി
- 1960 - മൊറോക്കോയിൽ ഭൂചലനം:മൂവായിരത്തിലേറെ പേർ കൊല്ലപ്പെട്ടു
- 1988 - കേപ് ടൗണിൽ അഞ്ചു ദിവസത്തെ വർണ്ണവിവേചന വിരുദ്ധ പ്രകടനത്തിൽ പങ്കെടുത്തതിന് സൗത്താഫ്രിക്കയിലെ ആർച്ച് ബിഷപ്പ് ഡെസ്മണ്ട് ടുട്ടു അടക്കം 100 വൈദികർ അറസ്റ്റ് ചെയ്യപ്പെട്ടു
- 1996 - പെറുവിൽ ഒരു ബോയിങ്ങ് 737 തകർന്നു വീണ് 123 പേർ കൊല്ലപ്പെട്ടു
ജനനം
[തിരുത്തുക]- 1860 - ജർമ്മൻ-അമേരിക്കൻ ഗണിതശാസ്ത്രജ്ഞനായ ഹെർമൻ ഹോളറിത്
മരണം
[തിരുത്തുക]മറ്റു പ്രത്യേകതകൾ
[തിരുത്തുക]അധിവർഷങ്ങളിൽ മാത്രമേ ഫെബ്രുവരി മാസത്തിൽ 29 ദിവസം ഉണ്ടാവുകയുള്ളൂ,
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Doing the Math on Why We Have Leap Day - Edu News". NASA/JPL Edu. Retrieved 2020-03-01.
- ↑ https://www.grc.nasa.gov/www/k-12/Numbers/Math/Mathematical_Thinking/calendar_calculations.htm.
{{cite web}}
: Missing or empty|title=
(help)CS1 maint: url-status (link) - ↑ 3.0 3.1 3.2 Sanu, N. (2020-03-01). "അധിവർഷം എങ്ങനെയുണ്ടായി?". എൻ. സാനു. Archived from the original on 2020-03-01. Retrieved 2020-03-01.