ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ
ദൃശ്യരൂപം
ചുരുക്കപ്പേര് | BWF |
---|---|
രൂപീകരണം | 1934 |
തരം | കായികസംഘടന |
ആസ്ഥാനം | കോലാലമ്പൂർ, മലേഷ്യ |
അംഗത്വം | 176 |
President | Poul-Erik Høyer Larsen |
വെബ്സൈറ്റ് | www |
കായികമത്സരമായ ബാഡ്മിന്റണിന്റെ ഔദ്യോഗിക നടത്തിപ്പ് നിയന്ത്രിക്കുന്ന രാജ്യാന്തര സംഘടനയാണ് ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ(ബി.ഡബ്ല്യു.എഫ്). 1934 ൽ ഇന്റർനാഷണൽ ബാഡ്മിന്റൺ ഫെഡറേഷൻ എന്ന പേരിലാണ് ഈ സംഘടന ആരംഭിച്ചത്. 9 രാജ്യങ്ങളായിരുന്നു രൂപീകരണഘട്ടത്തിൽ അംഗങ്ങളായിരുന്നത്. എന്നാൽ ഇന്ന് 176രാജ്യങ്ങൾ ഈ സംഘടനയിൽ അംഗങ്ങളാണ്. മലേഷ്യയിലെ കോലാലമ്പൂർ ആണ് ഇത്.
ഉപസംഘടനകൾ
[തിരുത്തുക]വൻകരകളുടെ അടിസ്ഥാനത്തിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷനെ അഞ്ച് ഉപസംഘടനകളായി തിരിച്ചിതിക്കുന്നു
വൻകര | ഉപസംഘടന | അംഗങ്ങൾ | |
---|---|---|---|
എഷ്യ | Badminton Asia Confederation (BAC) | 41 | |
യൂറോപ്പ് | Badminton Europe (BE) | 51 | |
അമേരിക്ക | Badminton Pan Am (BPA) | 33 | |
ആഫ്രിക്ക | Badminton Confederation of Africa (BCA) | 37 | |
ഓഷ്യാനിയ | Badminton Oceania (BO) | 14 | |
ആകെ അംഗങ്ങൾ | 176 |
ടൂർണമെന്റുകൾ
[തിരുത്തുക]അന്താരാഷ്ട്രമത്സരങ്ങൾ
[തിരുത്തുക]ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ സംഘടിപ്പിക്കുന്ന അന്താരാഷ്ട്രമത്സരങ്ങൾ ആണ് ചുവടെ കൊടുത്തിരിക്കുന്നത്
- ഒളിമ്പിക്സ്
- ലോക ചാമ്പ്യൻഷിപ്പ്
- ലോക ജൂനിയർ ചാമ്പ്യൻഷിപ്പ്
- ലോക സീനിയർ ചാമ്പ്യൻഷിപ്പ്
- തോമസ് കപ്പ്
- യൂബർ കപ്പ്
- സുദിർമൻ കപ്പ്
മറ്റുമത്സരങ്ങൾ(Open events)
[തിരുത്തുക]- സൂപ്പർ സീരിസ് പ്രീമിയർ ഓഫ് പ്രീമിയർ
- സൂപ്പർ സീരിസ് പ്രീമിയർ
- സൂപ്പർ സീരിസ്
- ഗ്രാന്റ്പ്രിക്സ് ഗോൾഡ്
- ഗ്രാന്റ്പ്രിക്സ്