ബോൾ പെൻ
ദൃശ്യരൂപം
Invented by |
|
---|---|
പുറത്തിറക്കിയ വർഷം | 1888 |
കമ്പനി | പല കമ്പനികളും |
ലഭ്യത | ലോകമാകെ വ്യാപകമായി |
കുറിപ്പുകൾ എവിടെയും കാണാവുന്ന എഴുത്തുപകരണം |
അറ്റത്ത് ലോഹം കൊണ്ടുള്ള ഒരു ബോളിനാൽ മഷി തുടർച്ചയായി ഒരു പ്രതലത്തിൽ വ്യാപിപ്പിച്ച് എഴുതാൻ സഹായിക്കുന്ന ഒരു പേനയാണ് ബോൾ പെൻ അല്ലെങ്കിൽ ബോൾ പോയന്റ് പെൻ (Ballpoint pen). മഷിപ്പേനയും തൂവൽ കൊണ്ട് എഴുതുന്ന പേനയേക്കാളും വിശ്വസനീയവും വൃത്തിയുള്ളതുമായ ബോൾ പേനയാണ് ഇന്ന് ലോകത്തിൽ ഏറ്റവും വ്യാപകമായി എഴുതാൻ ഉപയോഗിക്കുന്നത്. ഉരുക്ക്, പിത്തള, ടംഗ്‌സ്റ്റൺ കാർബൈഡ്[1] എന്നിവയാണ് ഈ പേനകളുടെ അറ്റത്തെ ലോഹ ഭാഗം ഉണ്ടാക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ. ദിനേന ദശലക്ഷക്കണക്കിനു ബോൾപ്പേനകളാണ് ലോകമാകെ ഉണ്ടാക്കുകയും വിൽക്കുകയും ചെയ്യുന്നത്. പല നിർമ്മതാക്കളും വലിയ വിലപിടിപ്പുള്ള പേനകൾ അവ ശേഖരിക്കുന്നവരെ ലക്ഷ്യമാക്കി ഇറക്കാറുണ്ട് .
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]Ballpoint pen എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ↑ "How does a ballpoint pen work?". Engineering. HowStuffWorks. 1998–2007. Retrieved 16 November 2007.