Jump to content

മതേതരത്വം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മതേതരത്വം എന്നത് പൊതുവിഷയങ്ങളിൽ മതത്തെ നിരാകരിക്കുന്ന ഒരു തത്വശാസ്ത്രമാണ്. മതേതരത്വം എന്നർഥം വരുന്ന ഇംഗ്ലീഷിലെ secularism എന്ന പദം ലത്തീനിലെ saeculum -സിക്യുലം- എന്ന പദത്തിൽ നിന്ന് നിഷ്പന്നമായതാണ്.

നിർവചനം

[തിരുത്തുക]

മതേതരത്വം കൊണ്ട് ഉദ്ദേശിക്കപ്പെടുന്ന സങ്കീർണവും വിവിധോദേശ്യപരവുമായ നിലപാടുകളെ ലളിതമായ ഒരു നിർവചനത്തിലോ ചുരുങ്ങിയ ചില വാക്കുകളിലോ ഉൾക്കൊള്ളിക്കുക ശ്രമകരമാണ്. പൂർവകാല മതേതരത്വവും ആധുനിക മതേതരത്വവും തമ്മിൽ രീതികളിലും നിലപാടുകളിലും ചില സാമ്യതകൾ ദർശിക്കാവുന്നതാണെങ്കിലും ഇന്നറിയപ്പെടുന്ന മതേതരത്വം മുഖ്യമായും ആധുനിക പടിഞ്ഞാറിന്റെ തൊട്ടിലിൽ പിറന്നതും പിന്നീട് പല സമൂഹങ്ങളിലുമായി വളർന്ന് വികസിച്ചതുമാണ്[1].

  • മനുഷ്യന്റെ യുക്തിയിലും ഭാഷയിലും മതവും അതിഭൗതിക ശാസ്ത്രവും ചെലുത്തുന്ന നിയന്ത്രണങ്ങളിൽ നിന്നുള്ള മോചനം എന്ന നിലയിലാണ് ആദ്യം മതേതരത്വം നിർവചിക്കപ്പെട്ടത്. “സാംസ്കരികോദ്ഗ്രഥനത്തിന്റെ പ്രതീകങ്ങളെ മതം നിർണ്ണയിക്കുന്നത് തടയുക എന്നതാണ് അതിന്റെ ലക്ഷ്യം” [2]
  • “സമൂഹത്തിലെ എല്ലാ തലത്തിലുമുള്ള ചപലമായ അംഗത്വം അത് നീക്കി കളയുന്നു. അത് പൂർണ വളർച്ചയെത്തലും ഉത്തരവാദിത്തം ഏറ്റെടുക്കലുമാണ്. അംതപരവും ആത്മീയ ശാഷ്ത്രപരവുമായ താങ്ങ് നീക്കം ചെയ്യുകയും മനുഷ്യനെ സ്വന്തം കാലിൽ നിർത്തുകയുമാണ് അത് ചെയ്യുന്നത്” [3]
  • “പ്രകൃതിയെ മതകീയ അധിസ്വനങ്ങളിൽ നിന്ന് മോചിപ്പിക്കലാണത്” മാക്സ് വെമ്പർ എന്ന ജർമൻ സാമൂഹിക ശാസ്ത്രജ്ഞൻ പറയുന്നു


അതിന്ദ്രീയ ആശയത്തെ പ്രായോഗിക പരിജ്ഞാനത്തിൽ പരിമിതപ്പെടുത്തുകയും ധാർമികവും അസ്തിത്വസംബന്ധിയുമായ അറിവുകൾക്കാധാരമായി പരിഗണിക്കുന്നതിനെതിരെ മതേതര ചിന്തകന്മാർ നിരന്തരം സമരം നടത്തി.

ഭരണകൂടം ഏതെങ്കിലും മതവിശ്വാസത്തെയോ പ്രത്യേക മതമൂല്യങ്ങളെയോ പ്രോത്സാഹിപ്പിക്കുകയോ ഭരണസ്വാതന്ത്ര്യം ഉപയോഗിച്ച് മതങ്ങളെ പീഡിപ്പിക്കുകയോ ചെയ്യില്ല എന്ന മുഖ്യലക്ഷ്യത്തോടെയുള്ള ഒരു കൂട്ടം ആശയങ്ങളെയും മൂല്യങ്ങളെയുമാണ് മതേതരത്വം എന്ന പദം സൂചിപ്പിക്കുന്നതെന്ന് ലുഅയ് അഭിപ്രായപ്പെടുന്നു. [4]

വിഭാഗങ്ങൾ

[തിരുത്തുക]

മതേതര വിശ്വാസികളെ ഇന്ന് പൊതുവായി മൂന്നായി തരം തിരിക്കാം.

  • ദൈവാസ്തിത്വത്തെ നിഷേധിക്കുന്നവർ
    മതത്തോട് തീരെ അനുകമ്പയില്ലാത്ത ഫ്രഞ്ച് ബുദ്ധിജീവികളാണിക്കാര്യത്തിൽ മുൻപന്തിയിൽ. നീഷെ പറയുന്നു. “ആധുനിക തത്ത്വശാസ്ത്രം വിജ്ഞാനപ്രദമായ സന്ദേഹവാദമെന്ന നിലക്ക് പ്രത്യക്ഷമായും പരോക്ഷ്മായും ക്രൈസ്തവ വിരുദ്ധമാണ്”[5]
  • ദൈവ വിശ്വാസികളെങ്കിലും മനുഷ്യന്റ സാമൂഹിക ജീവിതത്തിൽ ദൈവത്തിന് യാതൊരു അധികാരവുമില്ലെന്ന് വിശ്വസിക്കുന്നവർ
    "പൗരനേയും മതാനുയായികളെയും വേർതിരിക്കലാണ് രാഷ്ട്രീയ മോചനം" [6]
  • എല്ലാ മതവിശ്വാസങ്ങൾക്കും തുല്യ പ്രാധാന്യവും ബഹുമാനവും നൽകുന്ന മൂന്നാമതൊരു വിഭാഗം
    ഇന്ത്യൻ മതേതരത്വം ഈ മൂന്നാം ഗണത്തിൽ പെടുന്നു എന്നാണ് അവകാശപ്പെടുന്നത്.

ഗുണങ്ങൾ

[തിരുത്തുക]
  • ഈ രാഷ്ട്രീയ ദർശനം സമത്വവും മന:സാക്ഷിയുടെയും വിശ്വാസത്തിന്റെയും സ്വാതന്ത്ര്യവും നിയമത്തിന്റെ ഔന്നിത്യവും ഊന്നിപ്പറഞ്ഞു.
  • രാഷ്ട്ര സംവിധാന വഴി ഭരണതലത്തിലുള്ളവർ അവരുടെ സങ്കുചിത വീക്ഷണങ്ങൾ മറ്റ് സമൂഹങ്ങളിൽ അടിച്ചേൽപ്പിക്കുന്നതും, മത ചിഹ്നങ്ങൾ ഉപയോഗിച്ച് സ്പർധ വളർത്തുന്നതും തടഞ്ഞു.

അവലംബം

[തിരുത്തുക]
  1. Louay M Shafi; Secualrism
  2. ഹാർവി കോക്സ്: സെക്യലർ സിറ്റി: ഉദ്ധരണം ഫാൻ പേർസൻ
  3. ഹാർവി കോക്സ്: സെക്യലർ സിറ്റി: പേജ് 123‍
  4. Louay M Shafi; Secualrism
  5. Friedrich Nietzche; Beyond Good and Evil
  6. Marks; The Jewish Question

മറ്റ് ലിങ്കുകൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=മതേതരത്വം&oldid=3920959" എന്ന താളിൽനിന്ന് ശേഖരിച്ചത്
pFad - Phonifier reborn

Pfad - The Proxy pFad of © 2024 Garber Painting. All rights reserved.

Note: This service is not intended for secure transactions such as banking, social media, email, or purchasing. Use at your own risk. We assume no liability whatsoever for broken pages.


Alternative Proxies:

Alternative Proxy

pFad Proxy

pFad v3 Proxy

pFad v4 Proxy