മഹ്‌രുഖ് താരാപോർ
മഹ്‌രുഖ് താരാപ്പോർ | |
---|---|
ജനനം | 1946 മുംബൈ, ഇന്ത്യ |
തൊഴിൽ | സംഗ്രഹാലയ വിദഗ്ദ്ധ, കൺസൾട്ടന്റ് |
പുരസ്കാരങ്ങൾ | പത്മശ്രീ |
ഒരു ഇന്ത്യൻ സംഗ്രഹാലയ വിദഗ്ദ്ധയും കലാരംഗത്തെ അറിയപ്പെടുന്ന കൺസൾട്ടന്റുമാണ്[1] മഹ്‌രുഖ് താരാപ്പോർ. കലാരംഗത്തെ സംഭാവനകളെ മാനിച്ച് 2013-ൽ ഇന്ത്യാ ഗവണ്മെന്റ് പത്മശ്രീ പുരസ്ക്കാരം നൽകി ആദരിച്ചു.
ജീവിതരേഖ
[തിരുത്തുക]1946-ൽ മുംബൈയിലെ ഒരു പാർസി കുടുംബത്തിലാണ് മഹ്‌രുഖ് താരാപ്പോർ ജനിച്ചത്[1] . ഹാർവാർഡ് സർവകലാശാലയിൽ നിന്നും ഡോക്ടറേറ്റ് നേടിയ ശേഷം 1983-ൽ ന്യൂയോർക്ക് മെട്രോപൊളീറ്റൻ മ്യൂസിയത്തിൽ പ്രവർത്തിക്കന്വാൻ ആരംഭിച്ചു. ഉദ്യോഗരംഗത്ത് പടിപടിയായി ഉയർന്ന് ഒരു ദശാബ്ദം കൊണ്ട് അവർ പ്രദർശനവിഭാഗത്തിന്റെ അസോസിയേറ്റ് ഡയറക്റ്റർ പദവിയിലെത്തി[2]. 2006-ൽ ജനീവയിലെ മെട്രോപൊളീറ്റൻ മ്യൂസിയത്തിന്റെ ഇന്റർനാഷണൽ അഫയേഴ്സ് ഓഫീസിലെ ഡയറക്ടർ ആയി തിരഞ്ഞെടുക്കപ്പെട്ടു. 2009 വരെ ആ പദവിയിൽ അവർ പ്രവർത്തിച്ചു. 25 വർഷത്തെ സേവനത്തിനുശേഷം വിരമിച്ച മഹ്‌രുഖ് ഒരു കൺസൾട്ടന്റ് എന്ന നിലയിൽ തന്റെ സേവനം തുടരുന്നു[3]. പിന്നീട് മെറ്റ് മ്യൂസിയത്തിൽ നിന്നും വിരമിച്ച ശേഷം നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യയുടെ ഡയറക്ടർ പദവി വാഗ്ദാനം ചെയ്തുവെങ്കിലും ഒരു കൺസൽട്ടൻറായി പ്രവർത്തിക്കുവാനുള്ള താൽപ്പര്യം മൂലം അവർ ആ വാഗ്ദാനം നിരസിച്ചതായി പറയപ്പെടുന്നു[4]. 2012-ൽ ഹ്യൂസ്റ്റണിലെ മ്യൂസിയം ഓഫ് ഫൈൻ ആർട്സ് ഡോ. താരാപോരിനെ കൺസൽട്ടൻറായി നിയമിച്ചു. ഹ്യൂസ്റ്റൺ മ്യൂസിയത്തിന്റെ ഇസ്ലാമിക് ആർട്ട് പ്രോഗ്രാമുകളുടെ വിപുലീകരണത്തിലും അവർ പങ്കെടുക്കുന്നു. വിവിധ MFAH എക്സ്ബിഷനുകൾക്ക് വായ്പ ലഭ്യമാക്കുന്നതിലും മഹ്രുഖിന്റെ ഈ രംഗത്തെ പരിചയം അവർ ഉപയോഗപ്പെടുത്തിയിട്ടുണ്ട്[5]. ഹ്യൂസ്റ്റൺ മ്യൂസിയം ഓഫ് ഫൈൻ ആർട്സ്, ബ്രിട്ടിഷ് മ്യൂസിയം, മ്യുസെലോ ഡെൽ പ്രാഡോ തുടങ്ങിയ മ്യൂസിയങ്ങളുടെയും ഇന്ത്യാ ഗവണ്മെന്റിന്റെയും കൺസൾട്ടന്റായി സേവനമനുഷ്ഠിക്കുന്ന മഹ്‌രുഖ് താരാപ്പോർ മുംബൈയിലും ജനീവയിലുമായി വസിക്കുന്നു[1].
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 "Rolex Awards". Rolex Awards. 2012. Retrieved 16 October 2014.
- ↑ "Art Daily". Art Daily. 12 April 2012. Retrieved 16 October 2014.
- ↑ "Bloomberg". Bloomberg. 11 May 2011. Retrieved 16 October 2014.
- ↑ "National Museum of India". Indian Express. 5 September 2010. Retrieved 16 October 2014.
- ↑ "Tinterow". Tinterow. 20 April 2012. Retrieved 16 October 2014.