വീരപ്പൻ
വീരപ്പൻ [1] | |
---|---|
ജനനം | [1] Gopinatham, Karnataka[2] | 18 ജനുവരി 1952
മരണം | 18 ഒക്ടോബർ 2004[1] Papparapatti, Tamil Nadu | (പ്രായം 52)
മരണ കാരണം | Firearm |
അന്ത്യ വിശ്രമം | Moolakadu, Tamil Nadu. |
ദേശീയത | ഇന്ത്യൻ |
മറ്റ് പേരുകൾ | കൂസു മുനിസ്വാമി വീരപ്പൻ |
അറിയപ്പെടുന്നത് | ആനക്കൊമ്പ് മോഷ്ടാവ് ചന്ദനത്തടി മോഷ്ടാവ് |
ക്രിമിനൽ കുറ്റം(ങ്ങൾ) | കൊലപാതകം തട്ടിക്കൊണ്ടുപോകൽ അനധികൃത വേട്ട കള്ളക്കടത്ത്[1] |
ജീവിതപങ്കാളി(കൾ) | മുത്തുലക്ഷ്മി (m. 1990)[3][4] |
കുട്ടികൾ | 3 |
തലയ്ക്ക് പ്രഖ്യാപിക്കപ്പെട്ട ഇനാം | INR 50 million |
പിടിയ്ക്കപ്പെട്ടോ | കൊല്ലപ്പെട്ടു |
രക്ഷപെട്ടത് | 1986 |
Escape end | 2004 |
കുറിപ്പുകൾ | INR 734 Crore spent to capture |
Killings | |
Victims | 184 people (97 of them are police officials & forest officers), 900 elephants[5] |
Span of killings | 1962–2002 |
State(s) | Tamil Nadu, Karnataka |
തമിഴ്നാട്, കേരളം, കർണാടകം എന്നീ സംസ്ഥാനങ്ങളിൽ വിഹരിച്ച് ചന്ദനവും, ആനക്കൊമ്പും മറ്റും കവർച്ച ചെയ്തിരുന്ന കുപ്രസിദ്ധ കൊള്ളക്കാരനായിരുന്നു 'വീരപ്പൻ' അഥവാ കൂസു മുനിസ്വാമി വീരപ്പൻ. (ജനനം: ജനുവരി 18, 1952–മരണം: ഒക്ടോബർ 18, 2004) . ഇന്ത്യയുടെ റോബിൻ ഹുഡ് എന്ന് വീരപ്പൻ സ്വയം അവരോധിച്ചു.[അവലംബം ആവശ്യമാണ്] ബിൽഗിരിരങ്കന ബേട്ട, മാലെ മഹദേശ്വര ബേട്ട എന്നീ മലകൾ, സത്യമംഗലം, ഗുണ്ടിയാൽ വനങ്ങൾ എന്നിവയായിരുന്നു വീരപ്പന്റെ പ്രധാന വിഹാര രംഗം. കേരളം, തമിഴ്നാട്, കർണ്ണാടകം എന്നീ സംസ്ഥാനങ്ങളുടെ അതിർത്തി പ്രദേശങ്ങളിൽ 6,000-ത്തോളം ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള വനങ്ങളിൽ വീരപ്പൻ വിഹരിച്ചു. മൂന്നു സംസ്ഥാനങ്ങളിലെ പോലീസ് സേനയും ഇന്ത്യൻ അർദ്ധസൈനിക വിഭാഗവും വീരപ്പനെ പിടികൂടാൻ പരിശ്രമിച്ചു. ഒരു സമയത്ത് നൂറുകണക്കിനു അംഗങ്ങളുള്ള ഒരു ചെറിയ സൈന്യം തന്നെ വീരപ്പനു സ്വന്തമായി ഉണ്ടായിരുന്നു. ഏകദേശം 124 വ്യക്തികളെ വീരപ്പൻ കൊലപ്പെടുത്തി എന്ന് വിശ്വസിക്കുന്നു.[6] ഇവരിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉൾപ്പെടും. ഇതിനു പിന്നാലെ 200-ഓളം ആനകളെകൊന്ന് ആനക്കൊമ്പ് ഊരിയതിനും $2,600,000 ഡോളർ വിലവരുന്ന ആനക്കൊമ്പ് അനധികൃതമായി കടത്തിയതിനും 10,000 ടൺ ചന്ദനത്തടി മുറിച്ചു കടത്തിയതിനും ($22,000,000 ഡോളർ വിലമതിക്കുന്നു) വീരപ്പന്റെ പേരിൽ കേസുകൾ നിലനിന്നു. വീരപ്പനെ പിടികൂടാൻ പത്തുവർഷത്തെ കാലയളവിൽ സർക്കാർ ഏകദേശം 2,000,000,000 രൂപ (വർഷം തോറും 200,000,00) ചിലവഴിച്ചു. ഇരുപതുവർഷത്തോളം പിടികിട്ടാപ്പുള്ളിയായി തുടർന്ന വീരപ്പൻ പോലീസ് വെടിയേറ്റ് 2004-ൽ കൊല്ലപ്പെട്ടു[7].
വിവാദങ്ങൾ
[തിരുത്തുക]മരണം
[തിരുത്തുക]1975 ബാച്ചിലെ തമിഴ്നാട് കേഡർ ഐപിഎസ് ഓഫീസറായി തന്റെ ഔദ്യോഗികജീവിതം ആരംഭിച്ച കെ. വിജയകുമാർ ആയിരുന്നു വീരപ്പനെ പിടികൂടാനുള്ള ഓപ്പറേഷൻ കൊക്കൂൺ (Operation Cocoon) എന്ന പ്രത്യേക ദൗത്യസംഘത്തിന്റെ തലവൻ ആയി പ്രവർത്തിച്ചത്. പിന്നീട്, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ എസ്.പി.ജി സുരക്ഷാസംഘത്തിലും ഇദ്ദേഹം പ്രവർത്തിച്ചിരുന്നു. സി.ആർ.പി.എഫ് ഡയറക്ടർ ജനറൽ, നാഷണൽ പോലീസ് അക്കാഡമി ഡയറക്ടർ ജനറൽ എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുള്ള വിജയകുമാർ 2012ൽ സർവ്വീസിൽ നിന്നും വിരമിച്ചു. ജമ്മു-കശ്മീർ ഗവർണറുടെ സുരക്ഷാ ഉപദേഷ്ടാവായി 2019 ഒക്ടോബർ 31 ഇദ്ദേഹം ചുമതല ഏൽക്കുകയുണ്ടായി.[8]
മരണകാരണങ്ങൾ | വാദി | പ്രതിവാദങ്ങൾ |
---|---|---|
ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു | പോലീസ് / സർക്കാർ |
|
വീരപ്പന്റെ തന്നെ സംഘാംഗം | ദ് വീക്ക് |
|
ആത്മഹത്യ | മുത്തുലക്ഷ്മി (വീരപ്പന്റെ ഭാര്യ) |
|
കൊലപാതകം | കുമുദം തമിഴ് വാരിക |
|
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "Saravanan Jayabalan". nndb.com.
- ↑ Oliver, Mark (2004). "Death of a 'demon'". The Guardian.
- ↑ Shiva Kumar, M T (26 April 2011). "Muthulakshmi to bring out book on 'police atrocities'". The Hindu. Retrieved 23 February 2013.
- ↑ "കവർസ്റ്റോറി" (in മലയാളം). മാധ്യമം ആഴ്ചപ്പതിപ്പ് ലക്കം 743. 2012 മെയ് 21. Retrieved 2013 മെയ് 07.
{{cite news}}
: Check date values in:|accessdate=
and|date=
(help)CS1 maint: unrecognized language (link) - ↑ http://www.telegraphindia.com/1050515/asp/look/story_4725697.asp
- ↑ https://archive.today/20120905124651/www.hindustantimes.com/news/specials/veer/rise1.html "Veerappan, the man behind 124 murders": Hindustan Times feature
- ↑ http://www.cnn.com/2004/WORLD/asiapcf/10/18/india.bandit/index.html CNN: Police kill India's 'Robin Hood'
- ↑ മാതൃഭൂമി വാർത്ത