സർവാംഗാസനം
ദൃശ്യരൂപം
ഇംഗ്ലീഷിൽ Shoulder Stand Pose എന്നു പറയുന്നു.
- മലർന്നു കിടക്കുക. കാലുകൾ ചേത്തുവയ്ക്കുക. കൈകൾ രണ്ടും ശരീരത്തിന്റെ ഇരുവശങ്ങളിലായി നിലത്ത് പതിച്ചു വയ്ക്കുക.
- ശ്വാസം എടുത്തുകൊണ്ട് കാലുകളും അരക്കെട്ടും മുകളിലേക്ക് ഉയർത്തുക.
- കൈകൾകൊണ്ട് അരക്കെട്ടിനു താങ്ങുകൊടുക്കുക.
- കാലുകൾ കൂടുതൽ ഉയർത്തുക. കൈകൾ കുറേശ്ശെ ഇറക്കികൊണ്ടുവന്ന് നെഞ്ചിനു പുറകിലായി താങ്ങു കൊടുക്കുക.
- ഇപ്പോൾ തോളിലായിരിക്കും നിൽക്കുന്നത്. താടി നെഞ്ചോടു മുട്ടിയിരിക്കും.
- സാധാരണ ശ്വാസമായിരിക്കണം.
- പറ്റാവുന്നത്ര സമയം നിൽക്കുകക.
- പറ്റാതാവുമ്പോൾ ശ്വാസം വിട്ടുകൊണ്ട് കൈകൾ അരക്കെട്ടിന്റെ ഭാഗത്തേക്ക് മാറ്റുക.
- പതുക്കെ കൈകൾ തറയിൽ വയ്ക്കുക. കാലുകൾ തറയിൽ വയ്ക്കുക.
- ശവാസനത്തിൽ വിശ്രമിക്കുക.
കുറിപ്പ്: കാലുകൾ ഉയര്ത്തു മ്പോൾ തല ഉയരാതെ ശ്രദ്ധിക്കണം. സർവാംഗാസനത്തിനു ശേഷം മത്സ്യാസനം ചെയ്യണം.
ഗുണം
[തിരുത്തുക]ശരീരത്തിനു മുഴുവനായുള്ള ആസനമാണ്.
തൈറോയ്ഡ് ഗ്രന്ഥിയെ പുഷ്ഠിപ്പെടുത്തുന്നു.
ഓർമ്മ ശക്തി കൂട്ടുന്നു.
ഏകാഗ്രത കൂട്ടുന്നു.
സ്ത്രീകളിലെ ഗർഭാശയ രോഗങ്ങൾ മാറും.
അവലംബം
[തിരുത്തുക]യോഗപാഠാവലി- യോഗാചാര്യ ഗോവിന്ദൻ നായർ, ഡീ.സി. ബുക്സ് Asana Pranayama Mudra Bandha -Swami Satyananda Saraswati
Yoga for health-NS Ravishankar, pustak mahal
Light on Yoaga - B.K.S. Iiyenkarngar
The path to holistic health – B.K.S. Iiyenkarngar, DK books
Yoga and pranayama for health – Dr. PD Sharma
</references>